പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് പരിസരത്ത് വച്ച് ഒരു സംഘം അക്രമികൾ വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.
ആക്രമണത്തിൽ നാല് വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാർത്ഥികൾ സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.