തൃശൂർ: അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. തൃശൂർ ജില്ലയിലെ കൈപ്പറമ്പിലാണ് സംഭവം. എടക്കളത്തൂർ സ്വദേശിനി ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. മകൻ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തിയ മകൻ അമ്മയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്നലെ രാത്രിയായിരുന്നു സംഭവമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ചന്ദ്രമതിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.