ന്യൂഡൽഹി : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ആദ്യ 100 ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയോദ്ധ്യയിലേയ്ക്ക് 1,000 ട്രെയിനുകൾ സർവ്വീസ് നടത്തും . ഇതിനായി ഇന്ത്യൻ റെയിൽവേ പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ആദ്യ സർവ്വീസ് ജനുവരി 19 ന് ആരംഭിക്കും. തീർഥാടകർക്ക് യാത്രാക്ലേശങ്ങൾ നേരിടാതെ അയോദ്ധ്യയിലെത്താൻ സഹായിക്കും വിധമാകും ബുക്കിംഗ് ക്രമീകരണം . ഡൽഹി , മുംബൈ, ചെന്നൈ, ബാംഗ്ലൂർ , പൂനെ , കൊൽക്കത്ത, നാഗ്പൂർ , ലക്നൗ , കശ്മീർ എന്നിവിടങ്ങളിൽ നിന്ന് അയോദ്ധ്യയിലേക്ക് പ്രത്യേക ട്രെയിനുകൾ ഉണ്ടാകും .
രാജ്യത്തെ മറ്റ് പല നഗരങ്ങളും പ്രത്യേക ട്രെയിനുകളുടെ പ്രവർത്തനത്തിന് സാക്ഷ്യം വഹിക്കും. തീർഥാടകരുടെ ആവശ്യാനുസരണം ഈ പ്രത്യേക ട്രെയിനുകൾ ഒന്നിലധികം സമയങ്ങളിൽ ഓടുകയും , 24 മണിക്കൂറും ടിക്കറ്റ് ബുക്കിംഗ് സാധ്യമാകുകയും ചെയ്യും. കാൽനടയാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് അയോദ്ധ്യ സ്റ്റേഷനും നവീകരിച്ചിട്ടുണ്ട്.