ഇടുക്കി: വണ്ണപ്പുറം മുണ്ടൻ മുടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തിൽ 15-ഓളം പേർക്ക് പരിക്കേറ്റു. മൂന്നാറിൽ നിന്നും മടങ്ങി വരുന്നതിനിടെയാണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് തെന്നി നീങ്ങുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കായംകുളത്ത് നിന്നും മൂന്നാറിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.