തിരുവനന്തപുരം: കോവളം ബീച്ചിൽ പട്ടാപ്പകൽ പടക്കം പൊട്ടിച്ച് വിനോദസഞ്ചാരികൾ. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. ബീച്ചിൽ നിന്നും മടങ്ങുന്നതിനിടെയാണ് വിനോദസഞ്ചാരികൾ പടക്കം പൊട്ടിച്ചത്. കോവളം ഹൗവ്വാ ബീച്ചിൽ നിരവധി പേർ കൂടി നിൽക്കുന്നതിന് സമീപത്തായിരുന്നു സഞ്ചാരികളുടെ അതിക്രമം.
അപ്രതീക്ഷീതമായുള്ള ശബ്ദം സഞ്ചാരികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തെങ്കാശിയിൽ നിന്നെത്തിയ സഞ്ചാരികളാണ് പടക്കം പൊട്ടിച്ച് പരിഭ്രാന്തിയുണ്ടാക്കിയത്. ബീച്ചിലെ ബോട്ട് സർവീസുകാർ എതിർത്തതോടെ ബാക്കിയുണ്ടായിരുന്ന പടക്കവുമായി സഞ്ചാരികൾ സ്ഥലംവിട്ടു.
പകൽ സമയത്ത് കോവളം ബീച്ചിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ ഇത് ലംഘിച്ചുകൊണ്ടാണ് വിനോദസഞ്ചാരികൾ പടക്കം പൊട്ടിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് കോവളം പോലീസ് അറിയിച്ചു.