പത്തനംതിട്ട: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിക്ക് വിവാഹ വാഗ്ാദാനം നൽകി ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. പത്താനാപുരം സ്വദേശി ഷാ ആണ് പിടിയിലായത്. കഴിഞ്ഞ ഒൻപതാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്നും ഇയാൾ പലപ്പോഴായി സ്വർണ മാലയും പണവും വാങ്ങിയെടുത്തു. ഇതിനു പിന്നാലെ യുവതിയെ വാടക വീടിലെത്തിച്ച പ്രതി വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത ദിവസം യുവതിയെ സമീപത്തുള്ള ബസ് സ്റ്റാൻഡിൽ കൊണ്ടുപോയി വിട്ടതിനു ശേഷം പ്രതി കടന്നു കളഞ്ഞു.
പിന്നീട് യുവാവിന്റെ വിവരമൊന്നും ഇല്ലാതായപ്പോഴാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസിലായത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് ഒരു കുട്ടിയും ഭാര്യയുമുണ്ടെന്നും ഇയാൾ നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ പരിചയപ്പെട്ട് ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.