മുംബൈ: പൂനെയിലെ ഹഡപ്സർ അയ്യപ്പ-ദേവി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ മഹായജ്ഞം നടന്നു. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭാഗവത യജ്ഞാചാര്യൻ നല്ലേപള്ളി നാരായണാലയം മഠാധിപതി സ്വാമി സന്മയനാന്ദ സരസ്വതിയുടെ അഭിമുഖ്യത്തിലാണ് യജ്ഞം നടന്നത്. ഉപാചാര്യ ശ്രീമതി വിനോദിനി അഷ്ടമൂർത്തി ഭാഗവതയജ്ഞം നടത്തി.
രാവിലെ ഏഴ് മണിക്ക് ആരംഭിച്ച സപ്താഹ യജ്ഞം വൈകിട്ട് ആറ് മണിവരെയാണ് നടക്കുന്നത്. യജ്ഞപൂജ നാരയണൻ നമ്പുതിരിയാണ് നടത്തിയത്. 500-ൽപ്പരം ഭക്തജനങ്ങളാണ് ഭാഗവത സപ്താഹ മഹായജ്ഞത്തിൽ പങ്കെടുത്തതെന്ന് ഹഡപ്സർ അയ്യപ്പ-ദേവി ക്ഷേത്രത്തിലെ പ്രസിഡന്റ് ടിവി രാജൻ പറഞ്ഞു.