ജന്മാനാടായ കേരഡിയിലെ സർക്കാർ സ്കൂളിനെ ദത്തെടുത്ത് കാന്താര നായകൻ ഋഷഭ് ഷെട്ടി. നിലനിൽപ്പിനായി പൊരുതുന്ന സർക്കാർ സ്കൂളുകളെ രക്ഷപ്പെടുത്താനുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് നടന്റെ മാതൃക പ്രവൃത്തി. ഋഷഭ് ഷെട്ടി ഫൗണ്ടേഷൻ ഇനി വിദ്യാലയത്തിന്റെ ആവശ്യങ്ങൾ നിറവേറ്റും. ചടങ്ങിൽ പങ്കെടുത്ത ഗ്രാമത്തിലെ പ്രാദേശിക നേതാക്കളും നടനെ അനുമോദിച്ചു. സ്കൂളിലെത്തിയ ഋഷഭ് കുട്ടികളും അദ്ധ്യാപകരുമായി ഏറെനേരം സംവദിച്ചു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം ഋഷഭ് സംവിധാനം ചെയ്ത Sa.Hi.Pra.Shaale, Kasaragodu എന്ന സോഷ്യോ പൊളിറ്റിക്കൽ ചിത്രം കേരളത്തിലുള്ള കന്നഡ മീഡിയം സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ ജീവിതമാണ് പറഞ്ഞത്. ഇത് പൂട്ടാനുള്ള സർക്കാർ തീരുമാനം അതിന് പിന്നാലെയുണ്ടാകുന്ന പ്രത്യഘാതങ്ങളും ചിത്രം വൈകാരികമായി വിവരിച്ചു.ഈ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് താരത്തിന്റെ നേതൃത്വത്തിൽ സർക്കാർ സംരക്ഷിക്കുന്നത്.
ചിത്രം ബോക്സോഫിസിൽ മികച്ച വിജയമായിരുന്നു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള 66-ാം ദേശീയ പുരസ്കാരവും 2019ൽ നേടിയിരുന്നു. അതേസമയം ഋഷഭ് ഷെട്ടി കാന്താരയുടെ പ്രീക്വലിന്റെ ജോലികൾ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇതിന്റെ ഗ്ലിംസ് വീഡിയോയും പുറത്തുവിട്ടിരുന്നു.