ലക്നൗ: ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ വാരാണസിയിലെ സ്വർവേദ് മഹാമന്ദിർ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരേസമയം ഏകദേശം 20,000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന തരത്തിലാണ് സ്വർവേദ് മഹാമന്ദിർ നിർമ്മിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിനൊടൊപ്പം പ്രധാനമന്ത്രി സ്വർവേദ് മഹാമന്ദിറിനുള്ളിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു.
രാജ്യം സാമ്പത്തിക വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് കടക്കുകയാണെന്നും140 കോടി ഭാരതീയർ രാജ്യത്തിന്റെ വികസനത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും സ്വർവേദ് മഹാമന്ദിരിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് സേവാപുരിയിൽ നടക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയിൽ പ്രധാനമന്ത്രി പങ്കെടുക്കും.
ഇന്ന് വാരാണസിയിൽ നടക്കുന്ന ചടങ്ങിൽ 20,000 കോടിയുടെ. 10,903 കോടി രൂപ ചിലവിൽ നിർമ്മിച്ച വാരാണസിയിലെ കിഴക്കൻ ചരക്ക് ഇടനാഴിയുടെ 402 കിലോമീറ്റർ ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഡിസംബർ 17 മുതൽ 31 വരെ നടക്കുന്ന കാശി തമിഴ് സംഗമത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.