കേരളത്തിലെ ഒരു മുഖ്യ തോട്ടവിളയാണ് കശുമാവ്. കശുവണ്ടിപ്പരിപ്പിനോളം തന്നെ പോഷകഗുണമുള്ളതാണ് കശുമാങ്ങയും. ഫലത്തേക്കാൾ ഇതിന്റെ വിത്തിനാണ് കൂടുതൽ പ്രാധാന്യമെന്നാണ് പലരും കരുതുന്നത്. എന്നാൽ പല രോഗാവസ്ഥകൾക്കും പരിഹാരമാണ് ഇത്. കശുമാങ്ങയുടെ ചവർപ്പും അരുചിയുമാകും നമ്മേ പിന്നോട്ട് വലിക്കുന്നത്. എന്നാൽ ഈ ഗുണങ്ങൾ അറിഞ്ഞാൽ കശുമാങ്ങയെ മാറ്റി നിർത്തില്ല.
1) വിറ്റാമിൻ സിയുടെ കലവറയാണ് കശുമാങ്ങ. തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവർത്തനത്തിന് ആവശ്യമാണ് വിറ്റാമിൻ സി.
2) വളം കടിച്ചുണ്ടാകുന്ന വ്രണത്തിനും പാദം വിണ്ടു കീറുന്നത് തടയാനും സശുമാങ്ങ കഴിക്കുന്നത് നല്ലതാണ്.
3) പഴുത്ത കശുമാങ്ങ കാച്ചിയെടുത്ത ദ്രാവകം ഛർദ്ദി, അതിസാരം എന്നിവക്ക് ശമനമുണ്ടാക്കും. ചൂടുകാലത്തുണ്ടാകുന്ന പല രോഗങ്ങളെയും സുഖപ്പെടുത്താനുള്ള കഴിവ് പറങ്കിമാങ്ങക്കുണ്ട്.
4) യാത്രയ്‌ക്കിടെ ഛർദ്ദിക്കുന്നവർ കശുമാവിന്റെ ഇല വായിലിട്ട് ചവയ്‌ക്കുക.
5) ബലക്ഷയം, വാതം, ക്രമിദോഷം എന്നിവയെ അകറ്റുന്നതിനായി കശുമാങ്ങ ജ്യൂസ് ഗുണം ചെയ്യും.
6) ഉറക്കമില്ലായ്മ, താഴ്ന്ന രക്തസമ്മർദ്ദം, പേശീവേദന എന്നിവക്കും കശുമാങ്ങ സഹായിക്കും.
പച്ച കശുമാങ്ങ പറിച്ചെടുത്ത് ഞെട്ട് മാറ്റി പിളർന്ന് കഞ്ഞിവെള്ളത്തിൽ മുക്കിവെയ്‌ക്കുക. രണ്ട് മണിക്കൂർ കഴിഞ്ഞാൽ കഷണങ്ങൾ കഴുകി കറികൾ ഉണ്ടാക്കാം.















