എറണാകുളം: പറവൂരില്‍ ചരക്കുലോറിയും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് വാഹനാപകടം. എറണാകുളം തുരുത്തിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
പിക്കപ്പ് വാനിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട ഡ്രൈവറെ ഗുരുതരമായി പരിക്കുകളോടെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.