ആലപ്പുഴ: ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ആറരവർഷം തടവിനും 60,000 രൂപാ പിഴയും ശിക്ഷ വിധിച്ച് കോടതി. ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി യാണ് പിഴയും ശിക്ഷയും വിധിച്ചത്. ചേർത്തല സ്വദേശി ജോസഫ് എന്ന തങ്കച്ചനാണ് കേസിലെ പ്രതി.
അമ്മയ്ക്ക് കയർ ഭൂവസ്ത്രം നെയ്യുന്നതിനായി കയർ എടുക്കുവാൻ വീട്ടിൽ വന്ന കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു പ്രതി. 23 സാക്ഷികളെ ഹാജരാക്കിയതിൽ 19 പേരെ വിസ്തരിച്ചു. 17 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ബീന കാർത്തികേയൻ, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.