കലോറി ഏറ്റവും കുറഞ്ഞവയാണ് മത്തങ്ങ. ആരോഗ്യത്തിന് ഏറെ ഗുണങ്ങളാണ് മത്തങ്ങ നൽകുന്നതെന്ന് നമുക്ക് അറിയാം. എന്നാൽ മത്തനിലയോ? മത്തങ്ങയോളം ഗുണമുള്ളതാണ് മത്തനിലയും.
മത്തൻ ഇലകളിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ചർമത്തിനും കാഴ്ചയ്ക്കും ഏറെ ഗുണം നൽകുന്ന പോഷകങ്ങളാണ് മത്തനിലയിലുള്ളത്.
വിറ്റാമിൻ സി മുറിവുകൾ സുഖപ്പെടുത്താനും സഹായിക്കുന്നു. മത്തനിലയുടെ ആരോഗ്യ ഗുണങ്ങൾ ഇതാ..
1) ക്യാൻസറിനെ പ്രതിരോധിക്കുന്നു
ആന്റി-ഓക്സിഡന്റുകളുടെയും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുടെയും സാന്നിധ്യം മത്തനിലയിലുണ്ട്. ഇതിന് പുറമേ കാൻസറിനെ തടയുന്ന ക്ലോറോഫിൽ, ഫിനോളിക് സംയുക്തങ്ങൾ, സാപ്പോണിനുകൾ, ടാന്നിൻസ്, ഫ്ലേവനോയ്ഡുകൾ, ഗ്ലൈക്കോസൈഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ എന്നിവയും മത്തനിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
2) മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഗുണകരമായ ആൻ്റി-ഓക്സിഡന്റുകൾ, മഗ്നീഷ്യം, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്തനില. മത്തനില കഴിക്കുന്നത് ശരീരത്തിലെ മോശം കൊളസ്ട്രേളിനെ കുറച്ച് നല്ല കൊളസ്ട്രോളിന്റെ സാന്നിധ്യം മെച്ചപ്പെടുത്തുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.
3) വന്ധ്യത തടയാൻ

വന്ധ്യത പ്രശ്നങ്ങളെ തടയാൻ മത്തനിലകൾക്ക് കഴിയുമെന്ന് പഠനങ്ങളിൽ വ്യക്തമാക്കുന്നു. ഒലിക് ആസിഡ്, വിറ്റാമിൻ എ, ആൽക്കലോയിഡുകൾ, ടാന്നിൻസ്, ലിനോലെയിക് ആസിഡ് എന്നിവ ഉൾപ്പെടുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങൾ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് വൃഷണങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നു.
4) പ്രമേഹം നിയന്ത്രിക്കാൻ

ഗ്ലൈസമിക് സൂചിക കുറവാണ് മത്തനിലയിൽ. അതുകൊണ്ട് തന്നെ പ്രമേഹ രോഗികൾക്ക് കണ്ണടച്ച് ഇത് കഴിക്കാവുന്നതാണ്.
5) പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ

പ്രതിരോധ ശേഷി കൂട്ടാൻ മത്തൻ ഇല കഴിക്കാവുന്നതാണ്. ശരീരത്തിന് ആവശ്യമായ പല തരം വിറ്റാമിനുകൾ അടങ്ങിയതാണ് മത്തനിലകൾ. വിറ്റാമിൻ എ ചർമ്മത്തിനും കണ്ണിനും ആവശ്യമാണ്. സി ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്നു. ചർമത്തിലെ മുറിവ് ഉണക്കാനും പാടുകൾ മായ്ക്കാനും വിറ്റാമിൻ സി നല്ലതാണ്.















