കൊല്ലം: കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറി. കൊല്ലം പത്തനാപുരത്താണ് സംഭവം. കായംകുളത്ത് നിന്നും പുനലൂരിലേക്ക് സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ ബാരിക്കേട് തകർത്താണ് ബസ് ഇടിച്ചുകയറിയത്.
ബ്രേക്ക് തകരാറിലായതോടെ നിയന്ത്രണംവിട്ട ബസ് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.