ഖാർഗെ ആരെന്ന് പോലും ജനങ്ങൾക്ക് അറിയില്ല, പ്രധാനമന്ത്രിയാകാൻ അനുയോജ്യൻ നിതീഷ്; പരസ്യ വിമർശനവുമായി ജെഡിയു നേതാവ്; ഇൻഡിയിൽ തമ്മിലടി കനക്കുന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖാർഗെ ആരെന്ന് പോലും ജനങ്ങൾക്ക് അറിയില്ല, പ്രധാനമന്ത്രിയാകാൻ അനുയോജ്യൻ നിതീഷ്; പരസ്യ വിമർശനവുമായി ജെഡിയു നേതാവ്; ഇൻഡിയിൽ തമ്മിലടി കനക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 05:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മല്ലികാർജ്ജുൻ ഖാർഗെയെ ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്നതിനെതിരെ എതിർപ്പ് പരസ്യമാക്കി ജെഡിയു. പാർട്ടി എംഎൽഎയും മുതിർന്ന നേതാവുമായ ഗോപാൽ മണ്ഡലാണ് പരസ്യവിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്. മല്ലികാർജ്ജുൻ ഖാർഗെ എന്നൊരാളെ ജനങ്ങൾക്ക് പോലും അറിയില്ലെന്നും താൻപോലും ഇപ്പോഴാണ് അദ്ദേഹം കോൺഗ്രസിന്റെ അദ്ധ്യക്ഷനാണെന്ന് അറിയുന്നതെന്നും മണ്ഡൽ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിഷയത്തിലെ പാർട്ടിയുടെ അതൃപ്തി തുറന്നുപറഞ്ഞത്.

മല്ലികാർജ്ജുൻ ഖാർഗെയെന്ന നേതാവിനെ രാജ്യത്തെ സാധാരണ ജനങ്ങൾക്കറിയില്ല. നിങ്ങൾ പറയുമ്പോഴാണ് ഞാൻ പോലും ആ പേര് ശ്രദ്ധിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷനാണ് അദ്ദേഹമെന്ന് പോലും ഇപ്പോഴാണ് അറിയുന്നത്. ആർക്കാണ് അദ്ദേഹത്തെ അറിയാവുന്നത്. എല്ലാവരും അറിയുന്ന വ്യക്തിയെയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കേണ്ടത്. ഇൻഡി മുന്നണിക്ക് അനുയോജ്യൻ നിതീഷാണ്. ജനകീയനായ നേതാവാണ് അദ്ദേഹം. ഗോപാൽ മണ്ഡൽ പറഞ്ഞു.

ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ഇൻഡി മുന്നണി യോഗത്തിലാണ് മല്ലികാർജ്ജുൻ ഖാർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഖാർഗെയുടെ പേര് നിർദ്ദേശിക്കുകയും അരവിന്ദ് കെജ്‌രിവാൾ അതിനെ പിന്തുണയ്‌ക്കുകയുമായിരുന്നു. എന്നാൽ ഇതിന് പിന്നാലെ യോഗത്തിൽ നിന്നും നിതീഷ് കുമാറും ലാലുപ്രസാദ് യാദവും ഇറങ്ങിപോകുകയായിരുന്നു.

ഖാർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിച്ചത് കോൺഗ്രസിൽ തന്നെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് രാഹുൽ ഇന്ന് നിതീഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഖാർഗെയുടെ പേര് യാദൃശ്ചികമായി ഉയർന്നുവന്നതാണെന്നും കോൺഗ്രസ് നിർദ്ദേശിച്ചതല്ലെന്നും രാഹുൽ നിതീഷിനോട് പറഞ്ഞു.

Tags: MALLIKARJUN KHARGEJDUINDI Alliance
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies