പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ സലാർ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ബാഹുബലിക്ക് ശേഷം പ്രഭാസ് വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് ഇമോഷണൽ രംഗങ്ങളിലും നിറഞ്ഞു നിന്നു. സലാർ തീയേറ്ററിൽ എത്തിയതോടെ ഇനി പ്രേക്ഷകരുടെ കാത്തിരിപ്പ് ഒടിടിയിൽ എപ്പോൾ വരുമെന്നതാണ്.
സലാർ ഒടിടിയിൽ നെറ്റ്ഫ്ലിക്സിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. സലാറിന്റെ ഒടിടി റൈറ്റ്സിന് 160 കോടി രൂപയാണ് ലഭിച്ചതെന്ന് റിലീസിനു മുന്നേ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കാതെയാണ് പ്രശാന്ത് നീൽ സലാർ ഒരുക്കിയിരിക്കുന്നത്. സലാര്‍ പാര്‍ട്ട് 1 സീസ്ഫയര്‍ എന്നതുപോലെ തന്നെ പാര്‍ട്ട് 1 എന്ന രീതിയിലാണ് ചിത്രം കാണേണ്ടതും. വലിയൊരു യുദ്ധത്തിന് മുമ്പുള്ള തയ്യാറെടുപ്പുകൾ പ്രേക്ഷകനിലേക്ക് എത്തിക്കാൻ പ്രശാന്ത് നീലിന് പൂർണമായും കഴിഞ്ഞു. സിനിമയിൽ മാസ് രംഗങ്ങളിലൂടെ പ്രഭാസും ഇമോഷണൽ രംഗങ്ങളിലൂടെ പൃഥ്വിരാജും കയ്യടി നേടി തുടങ്ങിയിരിക്കുകയാണ്.