കൊച്ചി: വീട്ടുടമയുടെ അഞ്ച് പവൻ സ്വർണാഭരണം കവർന്ന വീട്ടുജോലിക്കാരി പിടിയിൽ. വൈക്കം കുന്നമംഗലം സ്വദേശി റീന (51)യാണ് പിടിയിലായത്. ഇവർ ജോലി ചെയ്യുന്ന കിടങ്ങല്ലൂരിലെ വീട്ടിൽ നിന്നാണ് മോഷണം നടത്തിയത്.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് പ്രതി കവർന്നത്. ശേഷം ഗുരുവായൂരിലേയ്ക്ക് പോയ ഇവരെ ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ വിആർ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.