കൊച്ചി : വാരണാസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രാമീണ യുവതിയായ ചന്ദാദേവിയുമായി സംവദിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . പുറം ലോകം കണ്ടിട്ടില്ലാത്ത ചന്ദാദേവി അതിമനോഹരമായി പ്രസംഗിച്ചതിനെ മോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു . ഇപ്പോഴിതാ ഇതിന്റെ ദൃശ്യങ്ങൾ പങ്ക് വച്ചിരിക്കുകയാണ് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി .
പിണറായി ഭക്തന്മാർ ഈ വീഡിയോകണ്ടോ? എന്ന ചോദ്യമുന്നയിച്ച് ഒരു കുറിപ്പും പങ്ക് വച്ചിട്ടുണ്ട് .
യുപിയിലെ ഒരു സാധാരണ ഗ്രാമീണന സ്ത്രീ ചന്ദാദേവി യോട് പ്രധാനമന്ത്രി സംവദിക്കുന്നത് നോക്കു…
നവകേരള യാത്രയിൽ പൗര പ്രമാണിമാർക്കൊപ്പം പ്രാതൽ ഉണ്ടതല്ലാതെ പിണറായി ഏതെങ്കിലും പാവങ്ങളോട് ഇതുപോലെ ഇടപെട്ടിട്ടുണ്ടോ?…
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.- എന്നാണ് അബ്ദുള്ളക്കുട്ടി കുറിച്ചിരിക്കുന്നത് .