തിരുവനന്തപുരം: ശ്രീകാര്യത്ത് യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധത്തിൽ സംഘർഷം. മുഖ്യമന്ത്രിയുടെ നവകേരളാ സദസ് ശ്രീകാര്യത്തെത്തിയപ്പോൾ വിവിധ ഇടങ്ങളിൽ തമ്പടിച്ചിരുന്ന പ്രവർത്തകർ വാഹന വ്യൂഹത്തിനടുത്തെത്തി കരിങ്കൊടി വീശുകയായിരുന്നു.
പോലീസ് തടയാൻ ശ്രമിച്ചുവെങ്കിലും പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇതോടെ യുവമോർച്ച പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉടലെടുത്തു. പ്രതിഷേധം തടയാൻ വൻ പോലീസ് സംഘമാണ് മുഖ്യമന്ത്രിയുടെ ആഡംബര യാത്ര കടന്നു പോകുന്ന വഴിയിൽ നിലയുറപ്പിച്ചിരുന്നതെങ്കിലും യുവമോർച്ച പ്രവർത്തകരെ തടയാനായില്ല.