ആദ്യം കരുതിയത് ജൂനിയർ ആർട്ടിസ്റ്റ് ആയിരിക്കുമെന്ന്; ജന്മദിനത്തിൽ ലാലേട്ടനൊരുക്കിയ സർപ്രൈസിനെപ്പറ്റി ഹരിത ജി നായരും ഭർത്താവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആദ്യം കരുതിയത് ജൂനിയർ ആർട്ടിസ്റ്റ് ആയിരിക്കുമെന്ന്; ജന്മദിനത്തിൽ ലാലേട്ടനൊരുക്കിയ സർപ്രൈസിനെപ്പറ്റി ഹരിത ജി നായരും ഭർത്താവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 09:55 pm IST
FacebookTwitterWhatsAppTelegram

നിരവധി മലയാള ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയായ നടിയാണ് ഹരിത ജി നായർ. സീരിയലിന് പുറമെ ഹരിത ഇപ്പോൾ സിനിമയിലും ശ്രദ്ധേയമായൊരു കഥാപാത്രം അവതരിപ്പിച്ചിരിക്കുകയാണ്. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന നേരിൽ മനോഹരമായ വേഷമായിരുന്നു ഹരിത കൈകാര്യം ചെയ്തത്. ചിത്രത്തിന്റെ എഡിറ്റർ വിനായകിനെയാണ് താരം വിവാഹം കഴിച്ചത്. നേരത്തെ ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ 12ത് മാൻ, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളിലും വിനായക് എഡിറ്ററായിരുന്നു.

 

View this post on Instagram

 

A post shared by Haritha.G Nair (@haritha.girigeeth)

സ്‌കൂൾ കാലം മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. വിനായക് ആയിരുന്നു ആദ്യം പ്രണയം തുറന്ന് പറഞ്ഞത്. പക്ഷേ പറ്റില്ലെന്നായിരുന്നു ഹരിതയുടെ മറുപടി. റാം സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മോഹൻലാലിനോട് തന്റെ പ്രണയ വിശേഷങ്ങൾ വിനായക് പറഞ്ഞത്. പിന്നീട് എപ്പോൾ കണ്ടാലും ഹരിതയുടെ കാര്യങ്ങൾ അദ്ദേഹം അന്വേഷിക്കാറുണ്ടായിരുന്നെന്നും വിനായക് പറഞ്ഞു. ഹരിതയുടെ ഒരു പിറന്നാൾ ദിനത്തിൽ ലാലേട്ടനും വിനായകും ചേർന്ന് ഹരിതയ്‌ക്ക് കൊടുത്ത സർപ്രൈസിനെ കുറിച്ച് പറയുകയാണ് ഹരിതയും വിനായകും. നേരിന്റെ വിജയത്തിന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.

 

View this post on Instagram

 

A post shared by Haritha.G Nair (@haritha.girigeeth)

ദൃശ്യം 2 ന്റെ ചിത്രീകരണം നടക്കുന്നതിനിടെ ഒരു ദിവസമായിരുന്നു ഹരിതയുടെ ജന്മദിനം. അങ്ങനെയായിരുന്നു ഹരിതയ്‌ക്ക് ഒരു സർപ്രൈസ് കൊടുക്കാമെന്ന് താൻ തീരുമാനിച്ചത്. ലാലേട്ടനെകൊണ്ട് ഹരിതയ്‌ക്ക് ഒരു ആശംസ അറിയിക്കാമെന്ന് തന്നെ കരുതി. എന്നാൽ ഇക്കാര്യം അദ്ദേഹത്തോട് ചോദിക്കാൻ പേടിയായിരുന്നു. എന്നാലും നേരത്തെ തന്നെ ലാലേട്ടനോട് ഇക്കാര്യം അവതരിപ്പിച്ചു. അദ്ദേഹം ഹരിതയുമായി സംസാരിക്കാമെന്നും സമ്മതിച്ചു. അടുത്ത ദിവസമായിരുന്നു ഹരിതയുടെ ജന്മദിനം. ലൊക്കേഷനിലേയ്‌ക്ക് ഒരു ചെറിയ പേടിയോടെയായിരുന്നു ഞാൻ പോയത്. എന്നാൽ ഹരിതയെ വിളിക്കണ്ടേ എന്ന് അദ്ദേഹം എന്നോട് വന്ന് ചോദിക്കുകയായിരുന്നു.

ഉടൻ തന്നെ ഞാൻ ഹരിതയെ ഫോണിൽ വിളിച്ച് സംസാരിച്ചു. ലൊക്കേഷനിൽ ഹരിതയുടെ ഒരു ആരാധകൻ ഉണ്ടെന്നും പറഞ്ഞു. ഫോൺ മേടിച്ച ശേഷം അദ്ദേഹം ശബ്ദം മാറ്റി സംസാരിക്കുകയായിരുന്നു. തുടക്കത്തിൽ ഹരിതയ്‌ക്ക് ആരാണെന്ന് മനസിലായില്ല. ആദ്യം കരുതിയത് തന്നെ അറിയുന്ന ഏതെങ്കിലും ജൂനിയർ ആർട്ടിസ്റ്റ് ആകുമെന്നാണ്. കുറച്ച് നേരം സംസാരിച്ച ശേഷമാണ് മനസ്സിലായത് അത് ലാലേട്ടനായിരുന്നു എന്ന്. പെട്ടന്ന് തന്നെ ഞാൻ ലാലേട്ടൻ ആണോ എന്ന് ചോദിച്ചു. അദ്ദേഹം അതേ എന്ന് പറയുകയും പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു.

Tags: Mohan LalSUBHARITHA G NAIRVINAYAK
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies