കോഴിക്കോട്: സംസ്ഥാനത്ത് നാല് പേർക്ക് കൂടി കൊറോണയുടെ ഉപവകഭേദമായ ജെഎൻ 1 സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശികളായ നാല് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം മൂവായിരത്തിലെത്തിയിരിക്കുകയാണ്. ഈ മാസം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. രാജ്യത്താകെയുള്ള കൊറോണ ബാധിതരിൽ 90 ശതമാനവും കേരളത്തിലാണ്. ക്രിസ്മസ് -പുതുവത്സരാഘോഷം നടക്കുന്നതിനാൽ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണമുയരാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശമുണ്ട്.