വീണ്ടും കോലി റെക്കോർഡ് തിരുത്തുമോ?; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് സെഞ്ചൂറിയനിൽ നാളെ തുടക്കം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വീണ്ടും കോലി റെക്കോർഡ് തിരുത്തുമോ?; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് സെഞ്ചൂറിയനിൽ നാളെ തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 10:28 pm IST
Facebook
Twitter
WhatsAppTelegram

സെഞ്ചൂറിയൻ: രണ്ട് മത്സരങ്ങളടങ്ങിയ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കമാകും. സെഞ്ചൂറിയനിലെ സൂപ്പർ സ്‌പോർട്‌സ് പാർക്കിലാണ് മത്സരം നടക്കുക. ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതും പ്രോട്ടീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ്. എന്നാൽ ആരാധകർ ഉറ്റുനോക്കുന്നത് മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും വീരേന്ദർ സെവാഗിന്റെയും റെക്കോർഡ് മറികടക്കാൻ വിരാട് കോലിയ്‌ക്ക് ഈ ടെസ്റ്റിലൂടെ സാധിക്കുമോ എന്നതാണ്.

ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ നാലാമതാണ് വിരാട് കോലി. പ്രോട്ടീസ് മണ്ണിൽ 14 ടെസ്റ്റ് മത്സരങ്ങളിൽ പാഡണിഞ്ഞ കോലി 56.18 ശരാശരിയിൽ 1236 റൺസ് നേടിയിട്ടുണ്ട്. മൂന്നാമതുള്ള രാഹുൽ ദ്രാവിഡിന് 1252 റൺസും രണ്ടാമതുള്ള വിരേന്ദർ സെവാഗിന് 1306 റൺസുമാണുള്ളത്. എന്നാൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ മറികടക്കാൻ കോലിയ്‌ക്ക് ഈ ടെസ്റ്റ് പരമ്പരയിൽ 500-ൽ അധികം റൺസ് കണ്ടെത്തണം. 25 ടെസ്റ്റുകളിൽ നിന്ന് 42.46 ശരാശരിയിൽ 1741 റൺസാണ് സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലുള്ളത്.

അതേസമയം, ഏകദിന ലോകകപ്പിൽ തകർപ്പൻ ഫോമിലായിരുന്ന വിരാട് കോലി ടെസ്റ്റിലും ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ലോകകപ്പിൽ 11 മത്സരങ്ങളിൽ നിന്ന് 95.62 ശരാശരിയിൽ 765 റൺസ് നേടിയ കോലിയായിരുന്നു ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമൻ. മൂന്ന് സെഞ്ച്വറികളും ആറ് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെയാണിത്. സച്ചിൻ തെണ്ടുൽക്കറിന്റെ റെക്കോർഡ് മറികടന്ന് ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടിയ താരമെന്ന നേട്ടവും വിരാടിന്റെ പേരിലാണ്.

Tags: rahul dravidVIRAT KOHLITESTVirender Sehwagindia- southafrica
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies