കണ്ണൂർ: മദ്യ ലഹരിയിൽ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുളിബസാർ സ്വദേശി റസീനയാണ് അറസ്റ്റിലായത്. മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുവതിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു ആക്രമണം. തലശ്ശേരി എസ്ഐ ദീപ്തിയെയാണ് റസീന ആക്രമിച്ചത്.
റോഡിൽ നാട്ടുകാർക്ക് നേരെയും ഇവർ ആക്രമണം നടത്തിയിരുന്നു. മദ്യലഹരിയിൽ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചെങ്കിലും ഇവർ ആക്രമണം തുടരുകയായിരുന്നു. റസീനയെ അറസ്റ്റ് ചെയ്ത് തലശ്ശേരി ജനറൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതി എസ്ഐ ദീപ്തിയെ ആക്രമിച്ചത്.
നേരത്തെ മാഹിയിലും തലശ്ശേരിയിലും ഇവർക്കെതിരെ കേസുണ്ട്. നിരവധി കേസുകളിൽ പ്രതിയാണ് റസീന. റസീന നേരത്തെയും മദ്യപിച്ച് നടുറോഡിൽ പ്രശ്നമുണ്ടാക്കിയിട്ടുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ റസീനയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.