മലപ്പുറം: പെരിന്തൽമണ്ണയിൽ പോക്സോ കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന അദ്ധ്യാപകൻ അറസ്റ്റിൽ. മൂന്ന് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലാണ് അറസ്റ്റ്. ഒളിവിൽ കഴിഞ്ഞിരുന്ന അദ്ധ്യാപകൻ ബിജുവിനെ കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്.
പെരിന്തൽമണ്ണ യുപി സ്കൂൾ അദ്ധ്യാപകനാണ് ബിജു. കലോത്സവ വേളയിൽ ഇയാൾ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. ആദ്യഘട്ടത്തിൽ കേസ് ഒത്തുതീർപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഇത് ഫലം കാണാതിരുന്നതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.