ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിയ്ക്ക് സമീപം ബോംബ് സ്ഫോടനം നടന്നതായി ഡൽഹി പോലീസിന് സന്ദേശം. വൈകിട്ട് ആറുമണിയോടെയാണ് ഡോ.എ.പി.ജെ അബ്ദുൾ കലാം റോഡിലെ ഇസ്രായേൽ എംബസിക്ക് സമീപത്ത് സ്ഫോടനം നടന്നതായി ഡൽഹി ഫയർ സർവീസിന് സന്ദേശം ലഭിച്ചത്. എംബസി ഓഫീസിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് സ്ഫോടനം നടന്നതെന്നാണ് അജ്ഞാതൻ അറിയിച്ചത്.
സംഭവത്തിൽ ഡൽഹി പോലീസിന്റെ പ്രത്യേക സംഘവും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. അജ്ഞാതന്റെ ഭീഷണിയെ തുടർന്ന് എംബസിയും പരിസരവും കനത്ത ജാഗ്രതയിലാണ്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.