നല്ല ഡയറ്റ് പിന്തുടരുമ്പോഴും എന്തോ ഒരു കുറവ് അനുഭവപ്പെടുന്നുണ്ടോ? ആ കുറവാണ് സപ്പോട്ട. ആപ്പിളും ഓറഞ്ചും അടക്കമുള്ള പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെങ്കിലും മറന്നുപോകുന്ന ഫലമാണ് സപ്പോർട്ട അല്ലെങ്കിൽ ചിക്കൂ. വൈറ്റമിനുകളായ ബി,സി,ഇ, എന്നിവയ്ക്കുപുറമേ കാത്സ്യം, മഗിനീഷ്യം, പൊട്ടാസ്യം,മാൻഗനീസ്, ഫൈബർ ,മിനറലുകൾ അന്റി ഓക്സിഡന്റുകൾ എന്നിങ്ങനെ നിരവധി പോഷകമൂല്യങ്ങളാണ് ഇവയ്ക്ക് ഉള്ളത്.
ആസ്വദിച്ചുകൊണ്ട് ഭാരം കുറയ്ക്കാം-
സപ്പോർട്ട സ്വാദിഷ്ടകരമായ പഴം എന്നതിലുപരി ഇതിൽ ധാരാളമായി അടങ്ങിയ ഫൈബർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ആസ്വദിച്ചു കൊണ്ടു തന്നെ ഭാരം കുറയ്ക്കാൻ കഴിയും.
ദഹനശേഷി വർദ്ധിപ്പിക്കും-
ദഹനത്തിന്റെ കാര്യത്തിൽ ഒരു സൂപ്പർ ഹീറോയാണ് സപ്പോട്ട. ഇത് ദഹന വ്യവസ്ഥ ത്വരിതപ്പെടുത്തുന്നു. മലബന്ധം കുറയ്ക്കുന്നു.
ഊർജ്ജം നിലനിർത്താൻ-
വ്യായാമത്തിന് ശേഷം ക്ഷീണം തോന്നുണ്ടോ അപ്പോഴും നമുക്ക് സപ്പോർട്ടയെ ആശ്രയിക്കാം. ഇതിലെ കാർബോ ഹൈഡ്രേറ്റ് സാന്നിദ്ധ്യം നമ്മുടെ ക്ഷീണം കുറയ്ക്കും. മെറ്റബോളിസത്തിന് ഇത് വളരെയധികം സഹായിക്കും.
പ്രതിരോധശേഷി വർദ്ധനവിന്-
ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ നമ്മുടെ പ്രതിരോധശേഷിക്കൂട്ടുന്നു. മഞ്ഞു കാലത്ത് ഉണ്ടാക്കുന്ന ജലദോഷത്തിന് ഇത് തടയിടും.
ചർമ്മ സൗന്ദര്യത്തിന്-
സപ്പോർട്ടയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ,സി, എ എന്നീ വൈറ്റമിനുകൾ ത്വക്കിന്റെ നിറം വർദ്ധിപ്പിക്കുന്നു.
കണ്ണുകൾക്ക്-
വൈറമിൻ എ അടങ്ങിയതുകാരണം സപ്പോർട്ടാ കാഴ്ച വർദ്ധിപ്പിക്കുന്നു