കണ്ണൂർ: ഇരിട്ടിയിൽ നടുറോഡിൽ വച്ച് ഭർത്താവ് ഭാര്യയുടെ കഴുത്തറുത്തു. കുന്നോത്ത് സ്വദേശിനി കെജി സജിതയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ഭർത്താവ് കെയു ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം.
കുട്ടിയുടെ മുന്നിൽ വച്ചാണ് ആക്രമണം നടന്നത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും ഏറെ നാളായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. കോടതിയിൽ കേസ് നടന്നു വരികയാണ്. ഇതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് പേപ്പർ നൽകാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ആക്രമിച്ചത്. കഴുത്തിൽ സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.