രക്തത്തിൽ അമിതമായ അളവിൽ ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്ന അവസ്ഥയാണ് ഹൈപ്പർ ഗ്ലൈസീമിയ. ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള ശേഷിക്കുറവോ അല്ലെങ്കിൽ ശരീരത്തിന് ഇൻസുലിൻ ശരിയായ രീതിയിൽ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയോ ആണ് ഹൈപ്പർ ഗ്ലൈസീമിയക്ക് കാരണം. പ്രമേഹ രോഗികൾ അല്ലെങ്കിൽ പ്രമേഹം സാധ്യത ഉള്ളവർ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായ അളവിൽ നിലനിർത്തേണ്ടതുണ്ട്. തണുപ്പുകാലങ്ങളിൽ ഇത് വളരെ രൂക്ഷമാകുക പതിവാണ്. ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഇതാ
നാരങ്ങാനീരും ചൂടുവെള്ളവും
ദിവസവും രാവിലെ ചൂടുവെള്ളത്തിൽ നാരങ്ങാ നീര് കലർത്തികുടിക്കുന്നത് ഇൻസുലിൻ ഹോർമോണുകൾക്കെതിരെ ശരീരത്തിന്റ പ്രതിപ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ടൈപ്പ് 2 വിഭാഗത്തിലെ പ്രമേഹത്തെ നിയന്ത്രിക്കും
ഹെർബൽ ചായ
ഗ്രീൻ ചായ,കറുവപ്പട്ട ചായ തുടങ്ങിയവയിൽ ആന്റി ഓക്സിഡന്റുകൾ ഉണ്ട്. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കും.
ആപ്പിൾ സിഡർ വിനീഗർ –
ഭക്ഷണത്തിന് മുന്നെയോ ശേഷമോ ആപ്പിൾ സിഡർ വിനീഗർ ഉപയോഗിച്ചാൽ ഭക്ഷണശേഷം അമിതമായി രക്തത്തിലെ ഗ്ലൂക്കോസ് ഉയരുന്നത് തടയുന്നു.
ചൂടുവെള്ളത്തിൽ കലർത്തിയ മഞ്ഞൾ-
മഞ്ഞൾ ചൂടുവെള്ളത്തിൽ കലർത്തി ഉപയോഗിക്കുന്നത് ശരിയായ രീതിയിൽ ഗ്ലൂക്കോസിന്റെ ആഗിരണത്തിന് ഇൻസുലിനെ സഹായിക്കും
ഇഞ്ചിനീര്-
ഭക്ഷണത്തിന് മുന്നെയോ ശേഷമോ ഇഞ്ചി നീര് സേവിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ഉപകരിക്കും.
വെജിറ്റബിൾ ജ്യൂസ്-
വെജിറ്റബിൾ ജ്യൂസ് പതിവായി സേവിക്കുന്നത് ഇൻസുലിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഉത്തമമാണ്.
കറ്റാർ വാഴജ്യൂസ് –
കറ്റാർ വാഴ ജ്യൂസ് പതിവായി കുടിക്കുന്നവർക്ക് ഗ്ലൂക്കോസിന്റെ അളവ് സന്തുലിതമായി നിലനിർത്താൻ സാധിക്കും.
ഉലുവവെള്ളം-
ഉലുവ നീര് പതിവായി ഉപയോഗിച്ചാൽ ഗ്ലൂക്കോസ് ക്യത്യമായ അനുപാതത്തിൽ നിലനിർത്തുന്നതിന് പ്രയോജനകരമാണ്.















