ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂർ വിമാനത്താവളം തകർക്കുമെന്ന് ഭീഷണി. ഈ-മെയിൽ മുഖേനയാണ് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്. ജയ്പൂർ എയർപോർട്ട് ബോംബിട്ട് തകർക്കുമെന്നാണ് ഭീഷണി. ടെർമിനൽ മാനേജർ അനുരാഗ് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജയ്പൂർ എയർപോർട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിമാനത്താവളത്തിൽ ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തുന്നുണ്ട്. ഇതുവരെയും സംശയാസ്പദമായ വിധത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ല. വ്യാജ ഭീഷണി സന്ദേശമാണ് എത്തിയതെന്ന സൂചനയും പോലീസ് നൽകുന്നുണ്ട്. എന്നിരുന്നാലും വിമാനത്താവളത്തിനകത്ത് സുരക്ഷാ പരിശോധന കർശനമായി തുടരുകയാണ്.