ഇഡിയുടെ കുറ്റപത്രത്തിൽ പ്രിയങ്കയും; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്‌തേക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇഡിയുടെ കുറ്റപത്രത്തിൽ പ്രിയങ്കയും; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്‌തേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 01:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പ്രിയങ്കയെക്കുറിച്ചും പരമാർശം. റോബർട്ട് വാദ്രയുമായി അടുത്ത ബന്ധമുള്ള സഞ്ജയ് ഭണ്ഡാരി, രാജ്യത്തിനകത്തും പുറത്തുമായി കോടികളുടെ സ്വത്തുണ്ടാക്കിയ കേസിൽ അനുബന്ധ കുറ്റപത്രമാണ് ഇഡി സമർപ്പിച്ചിരിക്കുന്നത്. സഞ്ജയ് ഭണ്ഡാരിയുടെ പണം പ്രിയങ്കയ്‌ക്കും കിട്ടിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

റോബർട്ട് വാദ്രയും പ്രിയങ്കയും ചേർന്ന് ഹരിയാനയിൽ വാങ്ങിയ ഭൂമി ഡൽഹി അടിസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഏജന്റ് വഴി മലയാളി വ്യവസായി സിസി തമ്പിക്ക് മറിച്ചുവിറ്റെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഹരിയാനയിൽ കുറഞ്ഞ വിലയ്‌ക്ക് ഭൂമി വാങ്ങിയ ശേഷം വൻ തുകയ്‌ക്ക് മറിച്ചുവിൽക്കുകയായിരുന്നു പ്രിയങ്കയും വാദ്രയും. കേസുമായി ബന്ധപ്പെട്ട് ഇഡി സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രിയങ്കയെയും ഇഡി ചോദ്യം ചെയ്‌തേക്കും. കേസിൽ റോബർട്ട് വാദ്രയ്‌ക്കുള്ള പങ്ക് നേരത്തെ തന്നെ ഇഡി വ്യക്തമാക്കിയിരുന്നു. തുടർന്ന് വാദ്രയെ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്.

ആയുധ ഇടപാട് വഴി ഭണ്ഡാരിക്ക് ലഭിച്ച കമ്മീഷൻ സിസി തമ്പി വഴി വാദ്രയ്‌ക്കും പ്രിയങ്കയ്‌ക്കും ലഭിച്ചുവെന്നും ലണ്ടനിൽ ഭണ്ഡാരി വാങ്ങിയ ഫ്‌ളാറ്റ് നവീകരിച്ച് ഉപയോഗിക്കുന്നത് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയാണെന്നും ഇഡി പറയുന്നു. നിരവധി കേസുകളിൽ പ്രതിയായ സഞ്ജയ് ഭണ്ഡാരിക്ക് വിദേശത്തേക്ക് കടക്കാൻ സഹായിച്ചത് സിസി തമ്പിയാണെന്നും വിവരമുണ്ട്. വാദ്രയുമായി തമ്പിക്കുള്ള ബന്ധം ആഴമേറിയതാണെന്നാണ് ഇഡിയുടെ പരമാർശം. കഴിഞ്ഞ പത്ത് വർഷമായി വാദ്രയുമായി അടുത്ത ബന്ധമാണുള്ളതെന്ന് ഇഡിക്ക് തമ്പി മൊഴി നൽകിയിരുന്നു.

സഞ്ജയ് ഭണ്ഡാരിക്കെതിരെ നിരവധി ഏജൻസികളാണ് അന്വേഷണം നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, ഫെമ ലംഘനം എന്നിങ്ങനെ നിരവധി കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 2016ലാണ് ഇയാൾ യുകെയിലേക്ക് കടന്നത്. ഇന്ത്യയിൽ ഭണ്ഡാരി നടത്തിയ പല വെട്ടിപ്പുകൾക്കും അകമഴിഞ്ഞ സഹായം നൽകിയത് സി.സി തമ്പിയാണെന്നും ഇഡി പറയുന്നു. അതേസമയം കേസിൽ ഇതുവരെ പ്രതിയല്ല പ്രിയങ്ക. കേസിലെ പ്രതികളുമായി പ്രിയങ്കയ്‌ക്കുള്ള ബന്ധം കോടതിയെ അറിയിക്കുകയാണ് ചെയ്തതെന്നും ഇഡി വ്യക്തമാക്കി.

Tags: Sanjay BhandariEDpriyanka gandhirobert vadraFEATURED2
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies