ബെംഗളൂരു ; പത്താം ക്ലാസ് വിദ്യാർത്ഥിക്കൊപ്പം ‘റൊമാന്റിക്’ ഫോട്ടോഷൂട്ട് നടത്തിയ പ്രധാനാദ്ധ്യാപികയ്ക്ക് സസ്പെൻഷൻ .വിനോദയാത്രയ്ക്കിടെയാണ് കർണാടക ചിന്താമണി മുരുഗമല്ലയിലെ സ്കൂൾ അദ്ധ്യാപിക ‘റൊമാന്റിക്’ ഫോട്ടോഷൂട്ട് നടത്തിയത് .
വിദ്യാർത്ഥിയെ ചുംബിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ വൈറലായതോടെയാണ് നടപടി . അദ്ധ്യാപിക വിദ്യാർത്ഥിയെ ചുംബിക്കുകയും വിദ്യാർത്ഥിയെ അദ്ധ്യാപികയെ എടുത്തുയർത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റൊരു വിദ്യാർത്ഥിയാണ് രഹസ്യമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.
ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ വിദ്യാർത്ഥിയുടെ രക്ഷിതാക്കള്‍ പരാതി നല്കി. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അദ്ധ്യാപികയ്ക്കെതിരെ നടപടിയെടുത്തത്. വിവാദമായതിന് പിന്നാലെ അദ്ധ്യാപിക ചിത്രങ്ങളും വീഡിയോയും ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.