കശ്മീർ താഴ്‌വരയിലെ പോലീസ് സ്റ്റേഷന് അംഗീകാരം; രാജ്യത്തെ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്ത് ആഭ്യന്തര മന്ത്രാലയം 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ താഴ്‌വരയിലെ പോലീസ് സ്റ്റേഷന് അംഗീകാരം; രാജ്യത്തെ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്ത് ആഭ്യന്തര മന്ത്രാലയം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 10:53 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: കശ്മീരിലെ ഷേർഗാഡി പോലീസ് സ്റ്റേഷൻ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റേഷനുകളിലൊന്നായി തിരഞ്ഞെടുത്ത് ആഭ്യന്തരമന്ത്രാലയം. ശ്രീനഗറിലെ സിവിൽ ലൈൻസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കം ചെന്ന പോലീസ് സ്റ്റേഷനുകളിലൊന്നാണിത്. 2024 ജനുവരി ആദ്യവാരം നടക്കുന്ന ചടങ്ങിൽ ഡിജിപിയുടെ സാന്നിധ്യത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പുരസ്കാരം കൈമാറും.

ഇവിടുത്തെ പോലീസുകാരുടെ സേവനത്തിനുള്ള അംഗീകാരമാണിതെന്ന് ഷേർഗാഡി സ്റ്റേഷൻ ഹൗസ് ഓഫീസർ ഷൗക്കത്ത് അലി പ്രതികരിച്ചു. “ഇത് അഭിമാന നിമിഷമാണ്. ഈ പോലീസ് സ്റ്റേഷനിൽ നിയോഗിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും മനോവീര്യം വർദ്ധിപ്പിക്കാൻ ഈ അംഗീകാരം സഹായിക്കും” ഷൗക്കത്ത് അലി പറഞ്ഞു. ശ്രീനഗറിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും എസ്എച്ച്ഒയെയും ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിഒ) ആർആർ സ്വയിൻ അഭിനന്ദിക്കുകയും ചെയ്തു.

സമൂഹത്തിന് മുന്നിൽ നല്ല പ്രതിച്ഛായ സൃഷ്ടിക്കേണ്ടതിന്റെയും മെച്ചപ്പെട്ട സേവനങ്ങൾ പോലീസുകാർ നൽകേണ്ടതിന്റെയും പ്രാധാന്യമാണ് ഈ അംഗീകാരം സൂചിപ്പിക്കുന്നത്. ഓരോ പോലീസുകാരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ തെളിവാണ് കേന്ദ്രസർക്കാരിന്റെ അംഗീകാരമെന്നും ഡയറക്ടർ ജനറൽ ഓഫ് പോലീസ് അറിയിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ടാം തവണയാണ് കശ്മീർ താഴ്‌വരയിലെ ഒരു പോലീസ് സ്‌റ്റേഷൻ രാജ്യത്തെ ഏറ്റവും മികച്ച സ്‌റ്റേഷനുകളിലൊന്നായി തിരഞ്ഞെടുക്കപ്പെടുന്നത്. 2018-ൽ ബാരാമുള്ള ജില്ലയിലെ ദംഗിവാച്ച പോലീസ് സ്റ്റേഷൻ ഇന്ത്യയിലെ ഏറ്റവും മികച്ചതായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് 17,000-ലധികം പോലീസ് സ്റ്റേഷനുകളാണുള്ളത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 74 എണ്ണമാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇതിൽ നിന്നാണ് മികച്ച സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്.

Tags: Kashmirpolice stationShergadi police station
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies