മകന്റെ ഫീസിന്റെ കാര്യം അറിഞ്ഞതും സൂര്യ പണം നൽകി സഹായിച്ചു; തുറന്നുപറഞ്ഞ് തമിഴ് സംവിധായകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മകന്റെ ഫീസിന്റെ കാര്യം അറിഞ്ഞതും സൂര്യ പണം നൽകി സഹായിച്ചു; തുറന്നുപറഞ്ഞ് തമിഴ് സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2023, 09:45 am IST
FacebookTwitterWhatsAppTelegram

ഒരു സഹായം ചോദിച്ചാൽ ഉടനെ അത് ചെയ്ത് തരുന്ന ആളാണ് നടൻ സൂര്യയെന്ന് തമിഴ് സംവിധായകൻ മണി ഭാരതി. ഇത്രയും വലിയ ഉയരത്തിലെത്തിയിട്ടും സൂര്യ തന്നെ പരി​ഗണിക്കുന്നുണ്ടെന്നാണ് മണി പറയുന്നത്. സൂര്യയുടെ ‘നേര്ക്ക് നേർ’, ‘പൂവെല്ലം കേട്ടുപ്പാർ’ തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചയാളാണ് മണി ഭാരതി.

സൂര്യ എത്ര ഉയരത്തിലെത്തിയിട്ടും ഇപ്പോഴും തന്നെ കണ്ടാൽ സംസാരിക്കും. കുടുംബത്തെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ തിരക്കുന്ന ആളാണ്. തന്റെ മകന് അവസാന വർഷം ഫീസ് അടയ്‌ക്കാൻ കാശില്ലാതെ വന്നപ്പോഴും സഹായിച്ചത് സൂര്യയാണെന്നും മണി പറയുന്നു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

‘സൂര്യ ഒരുപാട് ഉയരത്തിലെത്തി. ഇപ്പോഴും എന്നെ എവിടെവെച്ച് കണ്ടാലും സംസാരിക്കാറുണ്ട്. എന്റെ ഭാര്യയെക്കുറിച്ചും ചോദിക്കും. നേർക്ക് നേർ എന്ന സിനിമ കഴിഞ്ഞ സമയത്തായരുന്നു എന്റെ വിവാഹം. ആ സമയത്ത് സൂര്യ വീട്ടിലേക്ക് ക്ഷണിച്ച് വിരുന്ന് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മ എന്റെ ഭാര്യയ്‌ക്ക് സമ്മാനങ്ങളും നൽകിയിരുന്നു.

കുറച്ച് വർഷങ്ങൾക്ക് മുൻപ് എന്റെ മകൻ എഞ്ചിനീയറിം​ഗിന് പഠിക്കുന്ന സമയത്ത് ഒരു സംഭവം നടന്നു. അന്ന് അവസാന വർഷത്തെ ഫീസ് അടയ്‌ക്കാൻ എന്റെ കൈയ്യിൽ പണം ഇല്ലായിരുന്നു. എല്ലാ വർഷവും ഒരു ലക്ഷം രൂപയാണ് അടയ്‌ക്കേണ്ടത്. ആരോട് ചോദിക്കുമെന്ന് അറിയാതെ നിൽക്കുകയായിരുന്നു.

എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുമ്പോഴാണ് സൂര്യയോട് ചോദിച്ചാലോ എന്ന് ചിന്തിച്ചത്. അതുവരെയും ഞാൻ അദ്ദേഹത്തോട് ഒരു സഹായവും ചോദിച്ചിട്ടില്ലായിരുന്നു. മാനേജർമാർ മുഖേന പോയാൽ നടക്കാനുള്ള സാധ്യത കുറവാണ്. ഞാൻ സൂര്യയുടെ പേഴ്സണൽ നമ്പർ കണ്ടു പിടിച്ചു.

ഒരു മെസേജ് അയച്ച് അഞ്ച് മിനുട്ടായതും അദ്ദേഹം ഫോണിൽ വിളിച്ചു. കോളേജിന്റെ വിവരങ്ങൾ അയക്കാൻ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ സൂര്യയുടെ ഓഫീസിൽ നിന്ന് കോൾ വന്നു. ഡിഡി റെഡിയായിട്ടുണ്ട്, കലക്ട് ചെയ്യണമെന്ന് പറഞ്ഞു. ഈ സമയം അദ്ദേഹം ബോംബെയിൽ വേറെയേതോ സിനിമയുടെ ഷൂട്ടിം​ഗിൽ തിരക്കിലായിരുന്നു. അത്രയും തിരക്കിലും മറക്കാതെ എനിക്ക് വേണ്ടി സഹായം ചെയ്തു. ഫീസ് അടച്ച ശേഷം സൂര്യക്ക് മെസേജ് അയച്ചു. ഓൾ ദ ബെസ്റ്റ് എന്ന് മറുപടി വന്നു. ഒപ്പം ആർക്കൊക്കെ എന്തൊക്കെ ചെയ്യണമെന്ന് എനിക്കറിയാമെന്ന വാചകവുമുണ്ടായിരുന്നു. അതെന്നെ ഒരുപാട് ആശ്ചര്യപ്പെടുത്തി.’- സൂര്യ പറഞ്ഞു.

 

Tags: actor suryaSUBMani Bharati
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies