പത്തനംതിട്ട: ഓൺലൈൻ റമ്മി കളിക്കാൻ പണം കണ്ടെത്തുന്നതിനായി മാല മോഷ്ടിച്ച യുവാവ് പിടിയിൽ. ഇലവുംതിട്ടയിലാണ് സംഭവം. കോട്ടയം സ്വദേശി അമൽ അഗസ്റ്റിനാണ് പിടിയിലായത്. നെടിയകാല സ്വദേശിനിയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്. കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച.
കോട്ടയം വട്ടയത്തെ വാടക വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കവർച്ച നടത്തിയ ശേഷമുള്ള പ്രതിയുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ അമലിന് നഷ്ടപ്പെട്ടിരുന്നു. ഈ കടം വീട്ടാനാണ് ഇയാൾ മോഷണം നടത്തിയത്. മോഷ്ടിച്ച മാല പ്രതി ചെങ്ങന്നൂരിലെ മുത്തൂറ്റ് എന്ന സ്ഥാപനത്തിൽ പണയം വച്ച് പണം വാങ്ങുകയായിരുന്നു.