വീടിന് മുന്നിൽ പുതുവത്സരാശംസകൾ നേരാനെത്തിയ ആരാധകരെ നിരാശരാക്കാതെ സൂപ്പർ സ്റ്റാർ രജനികാന്ത്. ചെന്നൈയിലെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകരെയാണ് വീടിന് പുറത്തെത്തി തലൈവർ കണ്ടത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി. വൈറ്റ് കുർത്തയും പൈജാമയുമായിരുന്നു താരത്തിന്റെ വേഷം. ചെന്നൈയിലെ പോയസ് ഗാർഡിനിലെ വസതിക്ക് മുന്നിലുള്ള വീഡിയോയാണ് പുറത്തെത്തിയത്.
തൊഴു കൈയോടെ പുറത്തെത്തിയ താരം ആരാധകരെ കൈവീശി കാണിക്കുകയും ഫ്ലൈയിംഗ് കിസ് നൽകുകയും ചെയ്തു. ഡിസംബർ 12നാണ് താരത്തിന്റെ 73-ാം ജന്മദിനം ആഘോഷിച്ചത്. വലിയ ആഘോഷങ്ങളാണ് തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ തലൈവറുടെ ജന്മദിനത്തിന് ആരാധകർ സംഘടിപ്പിച്ചത്. നിരവധി ചാരിറ്റി പ്രവർത്തനങ്ങളും നടത്തിയിരുന്നു.
Another close up video of #Thalaivar Dharisanam
❤️❤️❤️❤️❤️
Thank you thalaivaaa @rajinikanth 🙏#Rajinikanth | #SuperStarRajinikanth | #Lalsalaam | #Vettaiyan | #Thalaivar171 | #HappyNewYear2024 | #HappyNewYear pic.twitter.com/xKAmhGhieZ
— Suresh balaji (@surbalutwt) January 1, 2024
“>