തിരുവനന്തപുരം: സംസ്ഥാനത്ത് 140 പുതിയ കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ 1,869 പേരാണ് കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 636 കൊറോണ കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊറോണ ബാധിച്ച് ഇതുവരെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ രണ്ട് മരണങ്ങൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ളത് കർണാടകയിലാണ്. ഒമിക്രോൺ, ജെഎൻ- 1 വകഭേദങ്ങൾ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കർശന ജാഗ്രതാ നിർദ്ദേശമാണ് ആരോഗ്യ മന്ത്രാലയം നൽകിയിരിക്കുന്നത്.