"കേക്കും വീഞ്ഞും രോമാഞ്ചവും"; ബിഷപ്പുമാർക്കെതിരായ വിവാദ പരാമർശം ഗത്യന്തരമില്ലാതെ പിൻവലിച്ച് സജി ചെറിയാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കേക്കും വീഞ്ഞും രോമാഞ്ചവും”; ബിഷപ്പുമാർക്കെതിരായ വിവാദ പരാമർശം ഗത്യന്തരമില്ലാതെ പിൻവലിച്ച് സജി ചെറിയാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 02:48 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ പരിഹസിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. ക്രൈസ്തവർക്ക് പ്രയാസമുണ്ടാക്കിയ പരാമർശം പിൻവലിക്കുകയാണെന്ന് സജി ചെറിയാൻ അറിയിച്ചു. വീഞ്ഞ്, കേക്ക്, രോമാഞ്ചം എന്നിങ്ങനെ പരാമർശിച്ച് സഭാനേതാക്കളെ പരിഹസിച്ച പരാമർശമാണ് സജി ചെറിയാൻ പിൻവലിച്ചത്.

മന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി കെസിബിസി അടക്കം രംഗത്തെത്തിയിരുന്നു. സജി ചെറിയാൻ രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടേയും ന്യൂനപക്ഷ മോർച്ചയുടേയും നേതൃത്വത്തിൽ ചെങ്ങന്നൂരിലുൾപ്പടെ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം നടന്നു. പരാമർശം വൻ വിവാദമായി മാറിയതോടെ ഗത്യന്തരമില്ലാതെയാണ് സജി ചെറിയാൻ ഖേദം പ്രകടിപ്പിക്കാൻ തയ്യാറായത്.

രാഷ്‌ട്രീയ നിലപാടിൽ മാറ്റമില്ലെന്നും താനൊരു മതേതരനാണെന്നും ആവർത്തിച്ച സജി ചെറിയാൻ, തന്റെ പ്രസംഗത്തിലെ ഏതെങ്കിലും ഭാഗം വിഷമമായെങ്കിൽ പിൻവലിക്കുന്നുവെന്നായിരുന്നു പറഞ്ഞത്. പാർട്ടിയുടെ നിർദ്ദേശപ്രകാരമല്ല പരാമർശം പിൻവലിക്കുന്നതെന്നും സജി ചെറിയാൻ അവകാശപ്പെട്ടു. ആരേയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ബിഷപ്പുമാർക്ക് കൂടുതൽ ജാഗ്രത ഉണ്ടാകണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റും കേക്കും മുറിച്ചപ്പോൾ ബാക്കിയുള്ള കാര്യങ്ങളെല്ലാം മറന്നുപോയെന്നുമായിരുന്നു സജി ചെറിയാന്റെ വാക്കുകൾ. ക്രൈസ്തവർ ഏത് രാഷ്‌ട്രീയം സ്വീകരിക്കണമെന്നും നിലപാടെടുക്കണമെന്നും മറ്റ് രാഷ്‌ട്രീയ പാർട്ടികളല്ല തീരുമാനിക്കേണ്ടതെന്ന് വ്യക്തമാക്കിയ കെസിബിസി, സജി ചെറിയാനിൽ നിന്നും ഇത്രയൊക്കെയേ പ്രതീക്ഷിക്കുന്നുള്ളൂവെന്നും വിമർശിച്ചിരുന്നു.

Tags: cakesaji cheriyanControversyChristmaswine
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies