കൊല്ലം: കായംകുളത്ത് ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച യാത്രക്കാരന്റെ കൈ അറ്റു. ട്രെയിനിനും ട്രാക്കിനും ഇടയിൽ കൈ കുടുങ്ങിയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ സഞ്ചരിച്ച നാഗ്പൂർ സ്വദേശി രവിയാണ് അപകടത്തിൽപ്പെട്ടത്.
നാട്ടിലേക്ക് തിരികെ മടങ്ങവെയായിരുന്നു സംഭവം. ട്രെയിൻ കായംകുളം സ്റ്റേഷനിൽ നിർത്തിയപ്പോൾ വെള്ളം വാങ്ങുന്നതിനായി രവി പുറത്തേക്കിറങ്ങി. ട്രെയിൻ എടുത്തപ്പോൾ ഓടിക്കയറാൻ ശ്രമിക്കവെ അപകടത്തിൽപ്പെട്ട് ഇടത് കൈ അറ്റുപോകുകയായിരുന്നു. ഇയാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.