ഇടുക്കി: ശാന്തൻ പാറയിൽ സ്വകാര്യ എസ്റ്റേറ്റിൽ നായാട്ട്. വിനോദ സഞ്ചാരികൾ ഉൾപ്പെടെ 7 പേർ പോലീസ് പിടിയിൽ. മുള്ളൻ പന്നിയുടെ പാചകം ചെയ്ത ഇറച്ചിയുമായാണ് ഇവരെ പോലീസ് പിടികൂടിയത്.
സ്വകാര്യ എസ്റ്റേറ്റിലെ വനിത മാനേജരും ഇവരോടൊപ്പം മുള്ളൻ പന്നിയെ വേട്ടയാടാൻ ഉണ്ടായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെയാണ് സംഘത്തെ പോലീസ് പിടികൂടിയത്. ഇതിൽ 4 പേർ വിനോദ സഞ്ചാരികളാണ്.