സസ്യങ്ങൾ സൂര്യപ്രകാശത്തിൽ നിന്ന് ഭക്ഷണം നിർമ്മിക്കുന്ന പ്രവർത്തിയാണ് പ്രകാശ സംശ്ലേഷണം. വെളിച്ചവും വെള്ളവും കാർബൺഡൈ ഓക്സൈഡ് ഉപയോഗിച്ചുള്ള പ്രകാശസംശ്ലേഷണം രണ്ട് ഘട്ടങ്ങളായി ആണ് നടത്തുക.
സസ്യകോശങ്ങളിലെ ക്ലോറോപ്ലാസ്റ്റുകളിൽ നടക്കുന്ന ജൈവ രസതന്ത്ര പ്രക്രിയയാണിത്.പ്രകാശ ഊർജ്ജം പിടിച്ചെടുക്കുന്നതിന് കാരണമായ പച്ച പിഗ്മെന്റുകളാണ് ക്ലോറോ പ്ലാസ്റ്റുകൾ. ഇവ ക്ലോറോഫിൽ അടങ്ങിയ പ്രത്യേക സസ്യ ഭാഗമാണ്. പ്രകാശ സംശ്ലേഷണ പ്രക്രിയ രണ്ട് ഘട്ടങ്ങളായാണ് നടക്കുന്നത്. പ്രകാശത്തെ ആശ്രയിച്ചുള്ള പ്രതിപ്രവർത്തനങ്ങളും കാൽവിൻ സൈക്കിളുമാണ് രണ്ട് പ്രക്രിയകൾ.
പ്രകാശ ആഗിരണം:-
സസ്യങ്ങളിലെ ക്ലോറോഫിൽ തന്മാത്രകൾ സൂര്യപ്രകാശം ആഗിരണം ചെയ്യുന്നതോടെയാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. സസ്യകോശങ്ങളിൽ കാണപ്പെടുന്ന തൈലക്കോയ്ഡ് ചർമ്മത്തിൽ ഈ പിഗ്മെന്റുകൾ കാണപ്പെടുന്നു.
ഫോട്ടോലിസിസ്:-
ക്ലോറോഫിൽ ആഗിരണം ചെയ്യുന്ന സൂര്യപ്രകാശ ഊർജ്ജം ജലതന്മാത്രകൾ,ഓക്സിജൻ, ഇലക്ട്രോണുകൾ, എന്നിവയെ വിഭജിക്കാൻ ഉപയോഗിക്കുന്നു.
ഇലക്ട്രോൺ ട്രാൻസ്പോർട്ട് ചെയിൻ:-
ജലതന്മാത്രകളിൽ നിന്നുള്ള ഇലക്ട്രോണുകൾ ഇലക്ട്രോൺ ട്രാൻസ്പോർട്ട് ചെയിനിൽ(ഇലക്ട്രോൺ ദാതാവിൽ നിന്ന് സ്വീകർത്താവിലേക്ക് നൽകുന്ന പ്രവർത്തി) പ്രവേശിക്കുന്നു. ഇത് സസ്യത്തിൽ ഊർജ്ജം സൃഷ്ടിക്കുന്നതിനാവശ്യമായ അഡിനോസിൻ ട്രൈഫോസ്ഫേറ്റ് എന്ന ഊർജ്ജ രൂപത്തെ സൃഷ്ടിക്കുന്നു.
കാൽവിൻ സൈക്കിൾ:-
പ്രകാശ സംശ്ലേഷണപ്രക്രിയയുടെ രണ്ടാം ഘട്ടമാണിത്. ഈ ഘട്ടത്തിൽ അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈഡ് ആഗിരണം ചെയ്ത ശേഷം ഗ്ലൂക്കോസ്(അന്നജം) ആക്കി മാറ്റും. ക്ലോറോ പ്ളാസ്റ്റിന്റെ ഭാഗമായ സ്ട്രോമാ എന്ന ഭാഗത്താണിത് സംഭവിക്കുന്നത്.
പ്രയോജനങ്ങൾ
1.ഓക്സിജന്റെ ഉത്പാദനം
2. പ്രകാശ സംശ്ലേഷണത്തിന് ശേഷം ഉണ്ടാകുന്ന ഗ്ലൂക്കോസ് അഥവാ അന്നജമാണ് സസ്യങ്ങളുടെ പ്രധാന ഭക്ഷണ സ്രോതസ്.
3. പ്രകാശ പ്രകാശ സംശ്ലേഷണം അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈഡ് വലിച്ചെടുക്കുകയും ഓക്സിജൻ പ്രദാനം ചെയ്യുകയും ചെയ്യുന്നു.















