മോദിയുടെ ഗ്യാരന്റി ലോകത്തിന് കൂടിയുള്ളത്; മോദിയുടെ മന്ത്രിസഭയിൽ അംഗമായതിൽ അഭിമാനിക്കുന്നു: എസ് ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിയുടെ ഗ്യാരന്റി ലോകത്തിന് കൂടിയുള്ളത്; മോദിയുടെ മന്ത്രിസഭയിൽ അംഗമായതിൽ അഭിമാനിക്കുന്നു: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 10:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മോദിയുടെ ഗ്യാരന്റി എന്നാൽ സദ്ഭരണമാണെന്ന് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. തിരുവന്തപുരത്ത് വികസിത് ഭാരത് സങ്കൽപ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയെന്ന നിലയിൽ കഴിഞ്ഞ 5 വർഷത്തെയും അതിനുമുമ്പുള്ള അഞ്ച് വർഷവും ഏറെ സംതൃപ്തി നൽകുന്ന നാളുകളായിരുന്നു. സർക്കാരിന്റെ പ്രവർത്തനം എങ്ങനെ മാറുന്നുവെന്ന് നേരിട്ട് കാണാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ബാങ്ക് ഉദ്യോഗസ്ഥർ ജനങ്ങളോട് സൗഹാർദ്ദപരമായി പെരുമാറുന്നു. സർക്കാർ ഉദ്യോഗസ്ഥർ കൂടുതൽ വിവേകമുള്ളവരായിരിക്കുന്നു. സർക്കാരിന്റ എല്ലാ മേഖലയിലും ഈ മാറ്റം കാണാൻ കഴിയും. മോദി ഗ്യാരന്റി എന്നാൽ രാജ്യത്തിന് മാത്രമല്ല ലോകത്തിന് കൂടിയുള്ളതാണ്. അതായത് ആരെങ്കിലും വിദേശത്ത് വിഷമം നേരിടുകയാണെങ്കിൽ, അതിപ്പോൾ സൗദിയിലണെങ്കിലും യുക്രെയ്‌നിലാണെങ്കിലും അവർക്ക് മോദിയുടെ സഹായം എത്തും. ഇതാണ് കഴിഞ്ഞ അഞ്ച് വർഷത്തിൽ ഉണ്ടായ മാറ്റം. മോദി കാബിനെറ്റിലെ അംഗമെന്ന നിലയിൽ കഴിഞ്ഞ 10 വർഷം അദ്ദേഹത്തോടൊപ്പം ചേർന്നു പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു. കോവിഡ് കാലത്തെ വിഷമകരമായ അവസ്ഥ പരിഹരിക്കാൻ സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തി.
അന്നത്തെ പദ്ധതികളുടെ വിജയമാണ് ഇന്ന് നാം കാണുന്നത്. പലരും ആശങ്കകൾ അറിയിച്ചു. പക്ഷെ മോദി എന്നാൽ മോദിയാണ്. അദ്ദേഹം അതിന് പരിഹാരം കണ്ടെത്താൻ ശ്രമിച്ചു. ജയശങ്കർ പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ എല്ലാവരുടെയും ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുവാൻ സർക്കാരിനായി. ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി ജൻ ആരോഗ്യ യോജന, ബിസിനസ് തുടങ്ങുന്നതിനായി മുദ്രായോജന എന്നിങ്ങനെ നിരവധി പദ്ധതികൾ ജനങ്ങൾക്കായി സർക്കാർ നടപ്പാക്കി. നമ്മൾ 10 വർഷം പൂർത്തിയാക്കാൻ പോകുന്നു. എന്നാൽ ഇത് തുടക്കം മാത്രമാണ്, വികസിത ഭാരതത്തിനായി ഇനിയും ഈ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകണം. ലോകം ഇന്ന് ഭാരതത്തെക്കുറിച്ച് സംസാരിക്കുന്നു. ഇന്ത്യക്ക് എന്ത് മാറ്റമാണ് വന്നതെന്ന് ചിലർ ചോദിക്കുന്നു. കാഴ്‌ച്ചപ്പാടാണ് മാറിയതെന്ന് അവർക്ക് മറുപടി കൊടുത്തു.സമയബന്ധിതമായി സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വികസിത് സങ്കൽപ് യാത്ര ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: ThiruvananthapuramJaishankarviksit sankalp yathra
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies