തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്ന് വിൽപ്പനയ്ക്കെത്തിച്ച 80 കിലോ കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിൽ നെയ്യാറ്റിൻകര എക്സൈസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. ആനാവൂരിന് സമീപത്ത് വച്ച് സംഘം സഞ്ചരിച്ചിരുന്ന കാർ എക്സൈസ് പിടികൂടുകയായിരുന്നു.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടി. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. കാട്ടാക്കട പാലക്കുന്ന് സ്വദേശികളായ സിബിൻ രാജ്, ഗോകുൽ കൃഷ്ണ്ൻ, അരുൺ കുമാർ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. കാറിൽ ഉണ്ടായിരുന്ന ഊരൂട്ടമ്പലം സ്വദേശി ബ്രഹ്മിൻ, ലാൽ എന്നിവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.