ഭക്ഷണലോകത്ത് ഇനിയും മറഞ്ഞിരിക്കുന്ന രത്നങ്ങൾ ഉണ്ട്. രുചികരമായ ഭക്ഷണം എന്നതിലുപരി പോഷക സമൃദ്ധമായ ഭക്ഷണ വിഭവങ്ങളാണിവ. അത്തരത്തിലൊരു ഭക്ഷണയിനമാണ് അലീവ് വിത്തുകൾ.ഹലീം വിത്തുകൾ എന്നും ഇവ അറിയപ്പെടുന്നു. മുടിയിഴകളുടെ വളർച്ചയ്ക്കും ശരീരഭാരം കുറയുന്നതിനും ഏറെ ഗുണകരമാണ്.അലീവ് വിത്തുകൾ ഭക്ഷണയിനം എന്നതിലുപരി പരാമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ആയുർവേദ മരുന്നിനം കൂടിയാണ്.
നിരവിധി ഭക്ഷണ വിഭവങ്ങളുമായി ചേർത്ത് ഉപയോഗിക്കാൻ കഴിയുന്ന ആഹാരയിനമാണ് അലീവ് വിത്തുകൾ.
അലിവ് വിത്തുകൾ മുടിയുടെ ആരോഗ്യം നിലനിർത്തുന്നു, മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും അലീവ് വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.ഈ വിത്തുകൾ ആന്റിഓക്സിഡന്റുകളും ശരീരത്തിന് നൽകുന്നു. ഇത് മുടിയുടെ വളർച്ചയും മൊത്തത്തിലുള്ള മുടിയുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
കാത്സ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, പ്രോട്ടീൻ, ഇരുമ്പ്, ഫോളിക് ആസിഡ് തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞതാണ് അലീവ് വിത്തുകൾ. ഏറെ ഡയറ്റിറി ഫൈബറുകളും,പ്രോട്ടീനുകളും കൊണ്ട് സമ്പന്നമാണിവ. അലീവ് വിത്തുകൾ കഴിക്കുമ്പോൾ പെട്ടെന്ന് വയർ നിറയുന്നതായി അനുഭവപ്പെടും പ്രോട്ടീനിന്റെ സാന്നിദ്ധ്യമാണ് ഇതിന് പിന്നിൽ.അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.
കൊഴുപ്പനിറഞ്ഞ ആഹാരങ്ങൾക്കൊപ്പം ഇത് കഴിക്കുന്നത് നല്ലതാണ്. ലസ്സിയോടൊപ്പമോ,പാലിനൊപ്പമോ ചേർത്ത് മൂന്ന്നേരം കഴിക്കുന്നത് നല്ലതാണ്.
ശരീരത്തിൽ അയണിന്റെ അളവ് ഉയർത്തുന്നതിന് ഇത് നാരങ്ങയിൽ 15 മിനിറ്റോളം കുതിർത്ത വച്ചതിനു ശേഷം കഴിക്കുന്നത് നല്ലതാണ്.
സാലഡുമായി ചേർത്തും കഴിക്കാവുന്നതാണ്.
കരിക്കൻ വെള്ളവുമായി ചേർത്ത് കലോറി കുറഞ്ഞ ഭക്ഷണങ്ങളുമായി കലർത്തിയോ കഴിക്കുന്നതും നല്ലതാണ് .