ശരീരത്തിന് ഏറ്റവും പ്രധാനമായി വേണ്ടതാണ് മഗ്നീഷ്യം. എല്ലുകളുടെയും പേശികളുടെയും വളർച്ചക്കും അവയുടെ ആരോഗ്യം നിലനിർത്തുന്നതിനും മഗ്നീഷ്യത്തിന്റെ സാന്നിധ്യം അത്യാന്താപേഷിതമാണ്. മഗ്നീഷ്യം അടങ്ങിയ ആഹാര പദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ ചെയ്യുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും മഗ്നീഷ്യം സഹായിക്കുന്നു. ഇലക്കറികൾ, പരിപ്പ്, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയ വിവിധ ഭക്ഷണങ്ങളിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.
മഗ്നീഷ്യം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ നോക്കാം
ഊർജ്ജ ഉത്പ്പാദനം
മഗ്നീഷ്യം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിന് ഊർജ്ജ ഉത്പ്പാദനം വർദ്ധിക്കുന്നു. പ്രോട്ടീൻ, പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തസമ്മർദ്ദ നിയന്ത്രണം, ശക്തമായ അസ്ഥികളുടെ ആരോഗ്യം എന്നിവക്കും മഗ്നീഷ്യം ഗുണം ചെയ്യും.
പേശികളുടെ പ്രവർത്തനം
പേശികളുടെ പ്രവർത്തനത്തിന് അനിവാര്യമാണ് മഗ്നീഷ്യം. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനാകും. ഇത് പേശികളുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു.
എല്ലിന്റെ ആരോഗ്യം നിലനിർത്തുന്നു
മഗ്നീഷ്യം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ സ്ഥിരമായി കഴിക്കുന്നത് എല്ലിന്റെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നു. മഗ്നീഷ്യത്തിൽ കാത്സ്യത്തിന്റെ അളവ് കൂടുതലായതിനാൽ മെറ്റബോളിസത്തിനും എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്.
ഹൃദയാരോഗ്യം
രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിർത്താനും മഗ്നീഷ്യം സഹായിക്കുന്നു. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും ഹൃദയ സംബന്ധ രോഗങ്ങൾ ഇല്ലാതാക്കാനും ഫലപ്രദമാണ്.
മെച്ചപ്പെട്ട ദഹനം
ശരീരത്തിന് ഏറ്റവും പ്രധാനമായി വേണ്ടതാണ് ദഹനം. സുഗമമായ ദഹനത്തിനും മലബന്ധം തടയുന്നതിനും മഗ്നീഷ്യം പ്രധാന പങ്ക് വഹിക്കുന്നു.















