ബെംഗളൂരു: സ്വകാര്യ കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ. മംഗ്ലൂരു സുള്ള്യ പടുവന്നൂർ സ്വദേശിനി ദീക്ഷയാണ് ആത്മഹത്യ ചെയ്തത്. ഒന്നാംവർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ് ദീക്ഷ.
ഞായറാഴ്ച രാവിലെയാണ് പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കാണാനിടയായത്. എന്നാൽ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പെൺകുട്ടിയുടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.