കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ആൺസുഹൃത്തിന്റെ വിവാഹ ദിവസം പോലീസുമായെത്തി യുവതി. കോഴിക്കോട് സ്വദേശിയായ ആൺസുഹൃത്തിന്റെ വിവാഹ വേദിയിലേക്കാണ് മൈസൂര്‍ സ്വദേശിയായ യുവതി എത്തിയത്. മുൻ കാമുകി എത്തുമെന്ന് അറിഞ്ഞ് യുവാവ് മുഹൂർത്തത്തിന് മുൻപേ മംഗളൂരു സ്വദേശിയായ യുവതിയ്ക്ക് താലി ചാർത്തിയതിന് ശേഷം മുങ്ങിയിരുന്നു.
മൈസൂർ സ്വദേശിയെ കോഴിക്കോട്ടെ പന്തീരങ്കാവിലെ ഫ്ളാറ്റില്‍ വച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നും 19 ലക്ഷം രൂപയും പണവും തട്ടിയെടുത്തെന്നും കാണിച്ച് യുവതി പോലീസിൽ പരാതി നൽകിയിരുന്നു. പണം ആവശ്യപ്പെട്ടപ്പോൾ നഗ്ന വീഡിയോ കാാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ഈ പരാതിയിൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് യുവാവ് വിവാഹം കഴിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് വീണ്ടും യുവതി പോലീസ് സ്റ്റേഷനിലെത്തിയത്.
തന്റെ പീഡനപരാതിയിൽ അന്വേഷണം നടക്കുന്നതിനാൽ വിവാഹം തടയണമെന്നതായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ, യുവതി എത്തിയപ്പോഴേക്കും യുവാവ് താലിചാര്‍ത്തി മടങ്ങിയതിനാല്‍ യുവതിയും മൈസൂര്‍ പോലീസിന്റെ സംഘവും തിരിച്ചുപോയി.