വാഷിംഗ്ടൺ: വൈറ്റ് ഹൗസ് ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാർ ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ കാർ യാത്രികനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവസമയത്ത് പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിലില്ലായിരുന്നു. ഇത് അപകടമാണോ ആക്രമണമാണോ എന്നത് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. വാഹനം സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ഡിസംബറിൽ ബൈഡന്റെ വാഹനവ്യൂഹത്തിൽ കാറിടിച്ചതിന് ഒരാൾക്കെതിരെ കേസെടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് പ്രതിക്കെതിരെ കേസെടുത്തത്.