പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ചൊവ്വാഴ്ച പുലർച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിൽ വെച്ച് കന്റോൺമെന്റ് പോലീസാണ് രാഹുൽ മാങ്കുട്ടത്തിനെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് രാഹുലിനെ പോലീസ് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി. പുലർച്ചെ വീട്ടിൽ കയറിയുള്ള പോലീസ് നടപടിയെ അപലപിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഭീകരവാദിയെ പിടികൂടുന്നത് പോലെ വീട് മൊത്തം വളഞ്ഞാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട അക്രമത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു
ഡിസംബറിൽ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പോലീസ് എടുത്ത കേസിൽ പ്രതിപക്ഷേ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി. കന്റോൺമെന്റ് പോലീസെടുത്ത കേസിൽ വി.ഡി. സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.