ഉദ്യോഗാർത്ഥികൾക്കായി സുവർണാവസരമൊരുക്കി ഇസ്രോ. സ്പേസ് ആപ്ലിക്കേഷൻ സെന്റർ പേ മാട്രിക്സിന്റെ ലെവൽ-10ലെ സയന്റിസ്റ്റ് /എഞ്ചിനീയർ തസ്തികളിലാണ് ഒഴിവ്. സയന്റിസ്റ്റ് എഞ്ചിനീയര്‍- അഗ്രികള്‍ച്ചര്‍, സയന്റിസ്റ്റ് എഞ്ചിനീയര്‍- അറ്റ്മോസ്ഫെറിക് സയന്‍സസ് ആന്‍ഡ് ഓഷ്യാനോഗ്രഫി, സയന്റിസ്റ്റ് എഞ്ചിനീയര്‍- കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 18-നും 28-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ജനുവരി 15 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇസ്രോയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.isro.gov.in/Careers.html-ൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. യോഗ്യതയും മറ്റ് വിശദാംശങ്ങളും സൈറ്റിൽ.