ലക്ഷദ്വീപിന്റെ ടൂറിസം സാധ്യതകൾ തുറന്നിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലദ്വീപ് മന്ത്രിമാർ അധിക്ഷേപിച്ച വിഷയത്തിൽ വിവാദം ചൂടുപിടിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഒരു വീഡിയോ വൈറലാകുന്നു. താരം യാത്രകളെക്കുറിച്ച് ഒരു മാസം മുൻപ് ഒരു സ്വകാര്യ പരിപാടിയിൽ സംസാരിച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാവുന്നത്. യാത്ര ഇന്ത്യയിൽ നിന്നു വേണം തുടങ്ങാനെന്നും ഇവിടെ കണ്ടുതീർക്കാൻ ഒരുപാട് മനോഹര സ്ഥലങ്ങൾ ഉണ്ടെന്നുമാണ് ധോണിയുടെ വാക്കുകൾ.
ഞാൻ യാത്രകൾ ചെയ്യാറുണ്ട്.. പക്ഷേ അതൊന്നും അവധിക്കാലം ആഘോഷിക്കലല്ല. എനിക്കങ്ങനെ അവധിക്കാലം ലഭിക്കാറുമില്ല. ക്രിക്കറ്റ് കളിച്ചിരുന്നപ്പോഴും മറ്റൊരു രാജ്യത്ത് പോകുന്നുണ്ടെങ്കിൽ അവിടെ ക്രിക്കറ്റുണ്ടാകും. എന്റെ ഭാര്യയ്ക്ക് യാത്ര ചെയ്യാൻ വളരെയേറെ ഇഷ്ടമാണ്. ഞങ്ങൾ ഇപ്പോൾ യാത്രകൾക്ക് പദ്ധതിയിടുന്നുണ്ട്.
പക്ഷേ ഞങ്ങൾക്ക് ഇന്ത്യയിൽ നിന്ന് യാത്രകൾക്ക് തുടക്കമിടണമെന്നാണ് ആഗ്രഹം. ഇവിടെ നിരവധി മനോഹര സ്ഥലങ്ങളുണ്ട്. ആദ്യം അവയൊക്കെ ആസ്വദിക്കണം. എന്നിട്ട് മാത്രമേ മറ്റ് രാജ്യങ്ങളിലേക്ക് പോവുകയുള്ളു- ധോണി പറഞ്ഞു. ഇതിനിടെ വീഡിയോ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചു.
First priority for Indian tourism places then others – #Dhoni 🇮🇳❤#ExploreIndianIslands #Maldivespic.twitter.com/BgpVVbL1ga
— Md Karim Didar (@MdKarimDidar) January 7, 2024
“>